മൂന്നുപീടിക: വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നുപീടിക യൂണിറ്റ് പ്രസിഡന്റ് എം.കെ. ഇക്ബാലിന്റെ ഉടമസ്ഥതയിലുള്ള പോപ്പുലർ വാച്ച് ആൻഡ് ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിന് നേരെയാണ് ആക്രമണം ഉണ്ടായിട്ടുള്ളത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം.
കടയുടെ മുന്നിലെ ഗ്ലാസ് ഷോകേസ് തകർന്നിട്ടുണ്ട്. മൂന്നുപീടികയിലെ തന്നെ വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി ഇടഞ്ഞു നിൽക്കുന്ന ചിലരാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തിയിയിരുന്നു . ഇതേ സമയം തങ്ങൾ ആക്രമണം നടത്തിയിട്ടില്ലെന്നും സംസാരിക്കുക മാത്രമാണ് ചെയ്തതെന്ന് കടയിലേക്ക് ചെന്ന വ്യാപാരികൾ പറയുന്നു.