മണലൂർ: സെന്റ് തെരേസാസ് യുപി സ്കൂളിലെ ഓണാഘോഷം 2 കെ 24 സീനിയർ അധ്യാപിക മേരിടീച്ചർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സിജോ മാത്യു അധ്യക്ഷത വഹിച്ചു. സിസ്റ്റർ ജെസി പോൾ, കെ.പി. പ്രവീണ എന്നിവർ ആശംസകളർപ്പിച്ചു. മത്സരവിജയികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി സമ്മാനദാനം നടത്തി.