വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് 70 ലക്ഷം രൂപ അനുവദിച്ചു
1453503
Sunday, September 15, 2024 5:21 AM IST
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിൽ നിർമാണത്തിലിരിക്കുന്ന പുതിയ കെട്ടിടങ്ങളിൽ ഫയർ ഫൈറ്റിംഗ് സംവിധാനത്തിന് 70 ലക്ഷം രൂപ അനുവദിച്ചു.
ജില്ലാ ആശുപത്രിയുടെ സമഗ്രവികസനം ഉന്നയിച്ചുകൊണ്ട് നിയമസഭയിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അവതരിപ്പിച്ച സബ്മിഷന് ആരോഗ്യമന്ത്രി വീണ ജോർജ് നൽകിയ മറു പടി യിലാണു തുക അനുവദിച്ചകാ ര്യം അറിയിച്ചത്. ജില്ലാ ആശുപത്രിയിൽ നിർമാണത്തിലിരിക്കുന്ന പുതിയ കെട്ടിടങ്ങളുടെ സംരക്ഷണത്തിനായി ഫയർ ആൻ ഡ് സേഫ്റ്റി സംവിധാനം ഏർപ്പെടുത്തുന്നതിനായി ഈതുക ഉപയോഗിക്കും.
മറുപടിയുടെ പശ്ചാത്തലത്തിൽ വികസനപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി എം എൽഎയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു.