ഹോളിഫാമിലി ഇന്റർസെഷൻ പ്രെയർ ഹോമിന്റെ വാർഷികവും വചനാഗ്നി പ്രഘോഷണവും
1453499
Sunday, September 15, 2024 5:21 AM IST
അന്തിക്കാട്: പെരിങ്ങോട്ടുകര ഹോ ളിഫാമിലി ഇന്റർസെഷൻ പ്രെയർ ഹോമിന്റെ മൂന്നാം വാർഷികവും വചനാഗ്നി പ്രഘോഷണവും അതിരൂപത കരിസ്മാറ്റിക് നവീകരണത്തിന്റെ കോ-ഓർഡിനേറ്റർ ഷാജു പൊന്നൂക്കര ഉദ്ഘാടനം ചെയ്തു. പ്രെയർ ഹോം കോ -ഓർഡിനേറ്റർ ഫ്രാൻസീസ് വടക്കൻ അധ്യക്ഷത വഹിച്ചു.
പെരിങ്ങോട്ടുകര സെന്റ് മേരീസ് പള്ളി വികാരി റവ.ഡോ. ജോണ്‍ മൂലന്റെ നേതൃത്വത്തിൽ ജപമാലയും നെവേനയും നടത്തി. സിസ്റ്റർ ലിസറ്റ്, സിസ്റ്റർ ലിസ്യു, ജെയിംസ് വടക്കൻ, സൈമണ്‍ മഞ്ഞളി, റാഫേൽ തട്ടിൽ, പ്രസി മഞ്ഞളി എന്നിവർ പ്രസംഗിച്ചു.