ഇറിഗേഷൻ വകുപ്പ് ഇടപെട്ടു; വാരിയംകോൾപടവിലെ കൃഷിയിറക്കൽ അനിശ്ചിതത്വംനീങ്ങി
1453153
Saturday, September 14, 2024 1:44 AM IST
അരിമ്പൂർ: ഇറിഗേഷൻ വകുപ്പ് ഇടപെട്ടതോടെ അരിമ്പൂർ വാരിയം കോൾപടവിൽ കൃഷിയിറ ക്കാനുള്ള അനിശ്ചിതത്വം നീങ്ങി. അരിമ്പൂർ പഞ്ചായത്തിലെ വിവിധ പടവുകളിലായി 700 ഏ ക്കറിലെ നെൽകൃഷിയാണ് ഇറിഗേഷൻ അധികൃതരുടെ അനാസ്ഥമൂലം ഇത്തവണ അനിശ്ചി തത്വത്തിലായത്.
ഇതുസംബന്ധിച്ച മാധ്യമ വാർത്തയെത്തുടർന്ന് സ്ഥലത്തെത്തിയ ഇറിഗേ ഷൻ ഉദ്യോഗസ്ഥർ പടവ് ഭാരവാഹികളുമായി ചർച്ച നടത്തുകയും രജമുട്ട് പാലം മുതൽ കാഞ്ഞാണി പെരുമ്പുഴപാലം വരെയുള്ള കനാലിലെ ചണ്ടിയും കുളവാഴയും ഹിറ്റാച്ചി ഉപയോഗിച്ച് കോരി മാറ്റുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് നീരൊഴുക്ക് വർധിച്ചതായി വാരിയം പടവ് സെക്രട്ടറി കെ.കെ. അശോകൻ പറഞ്ഞു.
കനാലിന്റെ പല ഭാഗത്തും ചണ്ടിയും കുളവാഴയും ഒപ്പം കരുവാലിയും വേരുപടർത്തി നിൽക്കുന്നുണ്ട്. ഇതുകൂടി മാറ്റിയാലേ വെള്ളത്തിന്റെ ഒഴുക്ക് പൂർണമാവുകയുള്ളൂ.
ഈ തടസങ്ങൾ തിങ്കളാഴ്ച മുതൽ നീക്കിത്തുടങ്ങുമെന്ന് സ്ഥലത്തെത്തിയ ഇറിഗേഷൻ അസി. എൻജിനീയർ ടി.എ. സിബു, അസി. എക്സിക്യൂട്ടീവ് എൻജിനീയർ എം.എൻ. സജിത്ത് എന്നിവർ പറഞ്ഞു.
വെള്ളമൊഴുക്ക് സുഗമമാകുന്നതോടെ വാരിയം കോൾപടവ്, വിളക്കുമാടം, തോട്ടുപുര, കൊടയാട്ടി എന്നീ പടവുകളിൽ വെള്ളം വറ്റി കൃഷി ഇറക്കാനുള്ള സാഹചര്യം തെളിയുമെന്ന് പടവ് ഭാരവാഹികൾ പറഞ്ഞു.
വെള്ളം കയറി മോട്ടോർ പ്രവർത്തിപ്പിക്കാൻ പറ്റാത്ത സാഹചര്യത്തിൽ 700 ഏക്കറിലെ കൃഷിയിറക്കാതെ പിന്മാറാൻ കർഷകർ ഒരുങ്ങുന്നതി നിടയിലാണ് മാധ്യമങ്ങളിൽ വാർത്ത വന്നതും തുടർന്ന് അധികൃതരുടെ ഇടപെടൽ ഉണ്ടായതെ ന്നും പടവ് ഭാരവാഹികൾ പറഞ്ഞു.