മേലൂർ: മേലൂർ കല്ലുത്തി - വെട്ടുകടവ് റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാറിൽ യാത്രചെയ്ത ഡോക്ടറുടെ കൈയ്ക്ക് സാരമായി പരിക്കേറ്റു.
കുന്നപ്പിള്ളി മൃഗാശുപത്രിയിലെ ഡോ. സുനിൽ കുമാർ അരവിന്ദിനാണ് പരിക്കേറ്റത്. കാറിന് ഭാഗികമായി കേടുപാടു സംഭവിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് സംഭവം.
സെന്റ് ജോസഫ്സ് എൽ പി സ്കൂളിനു സമീപത്തുള്ള വളവിൽവച്ചാണ് ഇരുവാഹനങ്ങളും അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഡോക്ടറെ ഉടൻ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം നൽകി.