ആയിരത്തിയൊന്ന് മാവേലിപ്രതിമകൊണ്ട് പൂക്കളം ഒരുക്കി
1453126
Saturday, September 14, 2024 12:18 AM IST
ഒല്ലൂർ: പിജി ഗോൾഡ് കവറിംഗ് സ്ഥാപനത്തിൽ 1001 മാവേലിപ്രതിമകൾകൊണ്ട് ഒരുക്കിയ പൂക്കളം ശ്രദ്ധേയമായി. പോളി മാർബിൾകൊണ്ട് ഒരടിവലിപ്പത്തിൽ ഉണ്ടാക്കിയ പ്രതികാത്മക മാവേലി രൂപംകൊണ്ടാണ് പൂക്കളം തീർത്തത്. പൂക്കളത്തിന് പത്തടിയോളം വലിപ്പമുണ്ടായിരുന്നു. സ്ഥാപന ഉടമ പി.ജി. പോൾസൺ നേതൃത്വംനൽകി.