ചാലക്കുടി: അതിരപ്പിള്ളി റോഡിൽ കൂടപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ടൗണിലെ വ്യാപാരി മരിച്ചു.
ചാലക്കുടി സിഡി പ്ലാസ്റ്റിക്സ് ഉടമ എലിഞ്ഞിപ്ര ചെർപ്പണത്ത് സി.ഡി. ഫ്രാൻസിസ് (70) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.45 നായിരുന്നു അപകടം.
ചാലക്കുടി പോലീസ് നടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: റോസ്. മക്കൾ: ടീന, ടിനി. മരുമക്കൾ: സ്റ്റെഫി, ഡിജോ.