പീച്ചി: ഗവ. എൽപി സ്കൂളിലെ നിർമാണ പ്രവർത്തനത്തിനിടെ ഷോക്കേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ആസാം സ്വദേശി അജിബുർ(18) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലോടെയാണ് അപകടം ഉണ്ടായത്.
ഉടൻ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭിവിക്കുകയായിരുന്നു. പഴയ കെട്ടിടം പുതുക്കി പണിയുന്നതിനായി പൊളിച്ചു നീക്കുന്നതിനിടെയാണ് ഷോക്കേറ്റത്. കഴിഞ്ഞ രണ്ടു ദിവസമായി കെട്ടിടം പൊളിച്ചു നീക്കുന്ന പണികൾ ഇവിടെ നടക്കുന്നുണ്ട്.