ഒല്ലൂർ സെന്റ് റാഫേൽസ് ഹയർ സെക്കൻഡറി സ്കൂളിൽ രജത ജൂബിലി ആഘോഷം
1444691
Wednesday, August 14, 2024 1:10 AM IST
ഒല്ലൂർ: സെന്റ് റാഫേൽസ് ഹയർ സെക്കൻഡറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെയും പിടിഎ ജനറൽബോഡി യോഗത്തിന്റെയും ഉദ്ഘാടനം സംയുക്തമായി നടത്തി. യോഗത്തിന്റെ ഉദ്ഘാടനം കൃഷി വിജ്ഞാൻ കേന്ദ്ര മേധാവി പ്രഫ. ഡോ. മേരി റെജീന നിർവഹിച്ചു. സിഎംസി എഡ്യുക്കേഷൻ കൗണ്‍സിലർ സിസ്റ്റർ മരിയ ജോസ് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ സിസ്റ്റർ എയ്ഞ്ചൽ മേരി, മദർ സുപ്പീരിയർ സിസ്റ്റർ ലിൻസി ജോണ്‍, പിടിഎ പ്രസിഡന്റ്് ജോബി ജോണി എലുവത്തിങ്കൽ, റാണി ജോസ് പെല്ലിശേരി എന്നിവർ പ്രസംഗിച്ചു.
സിൽവർ ജൂബിലി കർമ്മപരിപാടികളുടെ ഭാഗമായി സൗജന്യ ഡയാലിസിസ് നടത്താനുള്ള തുക വിൻസന്റ് ഡി പോൾ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സ്റ്റെഫിയ്ക്ക് കൈമാറി. പാവപ്പെട്ട വിദ്യാർഥിനികൾക്ക് സൈക്കിൾ വിതരണം നടത്തുകയും, സൗജന്യ നേത്ര പരിശോധന ക്യാന്പ് സ്കൂൾ ക്യാന്പസിൽ സംഘടിപ്പിക്കുകയും ചെയ്തു.