ദേവാലയങ്ങളിൽ തിരുനാൾ
1444686
Wednesday, August 14, 2024 1:10 AM IST
വെളയനാട്
സ്വർഗാരോപിത മാത
വെള്ളാങ്കല്ലൂർ: വെളയനാട് സ്വർഗാരോപിത മാതാവിന്റെ പള്ളിയിൽ പരിശുദ്ധ വെളയനാട്ടമ്മയുടെ പുത്തരിത്തിരുനാളിനു കൊടിയേറ്റി. ഫാ. ബിനോയ് പൊഴോലിപ്പറമ്പിൽ കൊടിയേറ്റത്തിനു മുഖ്യകാർമികത്വം വഹിച്ചു. നാളെ 15നാണു തിരുനാൾ. രാവിലെ ഏഴിനുള്ള വിശുദ്ധ കുർബാനയ്ക്ക് ഫാ. പോളി കണ്ണൂക്കാടൻ കാർമികത്വം വഹിക്കും. 8.45ന് ഊട്ടുനേർച്ച വെഞ്ചരിപ്പ് തുടർന്ന് ഊട്ടുസദ്യ.
10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് ഫാ. ആന്റോ പാണാടൻ മുഖ്യകാർമികത്വം വഹിക്കും. ഫാ. ഷാജു ചിറയത്ത് തിരുനാൾ സന്ദേശം നൽകും. വൈകീട്ട് 6.30നു പുരാതന ദേവാലയത്തിൽ വിശുദ്ധ കുർബാന. 16നു പരേതരുടെ ഓർമദിനം. രാവിലെ 6.30നു വിശുദ്ധ കുർബാന, പൊതു ഒപ്പിസ്.
തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജിനു വെണ്ണാട്ടുപറമ്പിൽ, കേന്ദ്രസമിതി പ്രസിഡന്റ് മേജോ ജോർജ്, കൈക്കാരന്മാരായ ജോസ് കാഞ്ഞിരപറമ്പിൽ, ഡേവിസ് ചിറയത്ത്, ജോർജ് തൊമ്മാന, ആന്റോ പുങ്കാരൻ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
കാരൂർ ഔർ ലേഡി
ഓഫ് റോസറി
മാള: കാരൂർ ഔർ ലേഡി ഓഫ് റോസറി ദേവാലയത്തിൽ ഇടവകമധ്യസ്ഥയുടെ തിരുനാൾ വികാരി ഫാ. ഫ്രാൻസിസ് കൊടിയൻ കൊടിയേറ്റി. ഇന്നു വൈകീട്ട് അഞ്ചിന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന എന്നിവ നടക്കും. തുടർന്നു രൂപം എഴുന്നുള്ളിച്ചുവയ്ക്കൽ, നേർച്ച വെഞ്ചരിപ്പും വിതരണവും. നാളെ തിരുനാൾ ദിനത്തിൽ രാവിലെ 6.30നു വിശുദ്ധ കുർബാന. 10ന് തിരുനാൾ പാട്ടുകുർബാന. തുടർന്ന് പ്രദക്ഷിണം എന്നിവ നടക്കും.
തുമ്പരശേരി
സെന്റ് മേരീസ്
മാള: തുമ്പരശേരി സെന്റ് മേരീസ് ദേവാലയത്തിൽ സ്വർഗാരോപിത മാതാവിന്റെ തിരുനാളിനു മാളവന പള്ളി വികാരി ഫാ. ജെയിംസ് അതിയുന്തൻ കൊടിയേറ്റി. ഇന്നു വൈകിട്ട് 5.30ന് പ്രസുദേന്തിവാഴ്ച, വിശുദ്ധ കുർബാന, സന്ദേശം, നൊവേന എന്നിവ നടക്കും.
നാളെ തിരുനാൾ ദിനത്തിൽ രാവിലെ 9.30ന് ദേശീയപതാക വന്ദനം, 9.45ന് ഊട്ടുനേർച്ച വെഞ്ചരിപ്പും വിതരണവും. 10ന് പ്രസുദേന്തി വാഴ്ച, തിരുനാൾ കുർബാന, സന്ദേശം, നൊവേന എന്നിവ നടക്കും.
കൂർക്കമറ്റം
സെന്റ് ആന്റണീസ്
കുറ്റിക്കാട്: കൂർക്കമറ്റം സെന്റ് ആന്റണീസ് റോമൻ ലാറ്റിൻ കാത്തലിക് പള്ളിയിൽ വിശുദ്ധ അന്തോണിസിന്റെയും പരിശുദ്ധ അമ്മയുടെയും സംയുക്തതിരുനാളിനു കോട്ടപ്പുറം രൂപത മെത്രാൻ മാർ അംബ്രോസ് പുത്തൻവീട്ടിൽ കൊടിയേറ്റി. ഫാ. വിനു പടമാട്ടുമ്മൽ, ഫാ. ഷിബിൻ കുളിയാത്ത്, ഫാ. ജിബിൻ കുഞ്ഞേലിപ്പറമ്പ്, ജനറൽ കൺവീനർ കളത്തിൽ ജോസ് എന്നിവർ സന്നിഹിതരായി.
നാളെ നടത്തിവന്നിരുന്ന ഊട്ടുതിരുനാൾ മാറ്റിവച്ച് ഇതിനുവേണ്ടി ചെലവഴിക്കേണ്ടിയിരുന്ന തുക വയനാട്ടിലെ ദുരിതബാധിതർക്കു നൽകുന്നതിന് ബിഷപ്പിനു കൈമാറി.
കണ്ണിക്കര കുരിശുപള്ളി
താഴേക്കാട്: കണ്ണിക്കര കുരിശുപള്ളിയില്‍ തിരുനാള്‍ കൊടിയേറ്റം താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയം ആര്‍ച്ച്പ്രീസ്റ്റ് ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ നിര്‍വഹിച്ചു. അസി. വികാരി ഫാ. സ്റ്റീഫന്‍ കൂള സിഎംഐ, കൈക്കാരന്മാരായ റിജോ ജോസ് ചാതേലി, ജോബി ചാലിശേരി, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ ചാതേലി, ജോയിന്റ് കണ്‍വീനര്‍ ബൈജു നെടുമ്പക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി. നാളെയാണു തിരുനാള്‍.