കാരുണ്യസ്പർശവുമായി കാര്‍മല്‍ സ്കൂള്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷം
1444681
Wednesday, August 14, 2024 1:10 AM IST
ചാലക്കുടി: കാര്‍മല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്കു കാരുണ്യസ്പർശത്തോടെ തുടക്കം. ബെന്നി ബഹനാന് എംപി ഉദ്ഘാടനം ചെയ്തു.
വയനാട് ദുരന്തത്തിന്റെ പശ്ചാ ത്തലത്തില്‍ വളരെ ലളിതമായിട്ടായിരുന്നു ആഘോഷങ്ങള്‍. ഉദ്ഘാടന ആഘോഷങ്ങള്‍ക്കായി മാറ്റിവച്ച തുകയുടെ ഒരുഭാഗവും കുട്ടികള്‍ ശേഖരിച്ച തുകയും ചേര്‍ത്ത് 3,94,107 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്കി.
ജൂബിലിവര്‍ഷ പരിപാടികളുടെ ഭാഗമായി നടപ്പിലാക്കുന്ന കാരുണ്യസ്പര്‍ശം പദ്ധതിയിലൂടെ സ്കൂളിലെ കുട്ടികളും മാതാപിതാക്കളും അഭ്യുദയകാംക്ഷികളും അധ്യാപക-അനധ്യാപകരും ചേര്‍ന്ന് സ്കൂളിലെ അനധ്യാ പികയ്ക്കു നിര്‍മിച്ചുനല്‍കുന്ന സ്നേഹഭവനത്തിന്റെ താക്കോല്‍ദാനം എംപി നിര്‍വഹിച്ചു.
കൂടാതെ 50-ാം വര്‍ഷത്തില്‍ 50 ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സാസഹായത്തിനുള്ള തുക സെന്റ് ജെയിംസ് ആ ശുപത്രി ഡയറക്ടര്‍ റവ. ഡോ. ആന്റു ആലപ്പാടന്‍ ടി.ജെ. സനീഷ്കുമാര് ജോസഫ് എംഎൽഎ കൈമാറി.
സ്കൂള്‍ മാനേജര്‍ ഫാ. അനൂപ് പുതുശേരി സിഎംഐ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ ഫാ. ജോസ് താണിക്കല്‍ സിഎം ഐ, ദേവമാത പ്രൊവിന്‍സ് എഡ്യുക്കേഷണല്‍ കൗൺസിലര്‍ ഫാ. സന്തോഷ് മുണ്ടന്മാണി സിഎംഐ, മുനിസിപ്പല്‍ ചെയര്മാന് എബി ജോര്‍ജ്, കാര്‍മല്‍ അക്കാദമി പ്രിന്‍സിപ്പൽ ഫാ. യേശുദാസ് ചുങ്കത്ത് സിഎംഐ, മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ശശികുമാര്‍, പിടിഡബ്ല്യുഎ പ്രസിഡന്റ് അഡ്വ. കെ.എസ്. സുഗതന്, സ്റ്റാഫ് സെക്രട്ടറി എൻ.ജെ. ഷാജി, സ്കൂള്‍ ലീഡര്‍ പി. തരുണ്‍ എന്നിവർ പ്രസംഗിച്ചു.