തൃശൂർ: ചിന്മയ മിഷൻ കോളജിന്റെ സുവർണജൂബിലി ആഘോഷങ്ങൾ "സുവർണം ചിന്മയ' ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനംചെയ്തു.
കോളജിന്റെ സമാവർത്തനം സുവർണജൂബിലി കെട്ടിടത്തിന്റെ ശിലാസ്ഥാപനവും റോബോട്ടിക് ലാബിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സ്വാമി വിവിക്താനന്ദ മുഖ്യപ്രഭാഷണം നടത്തി. ഡോ.സി. വേണുഗോപാൽ, പ്രിൻസിപ്പൽ പി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.