വെള്ളംകയറിയ വീടുകൾ വൃത്തിയാക്കാൻ എംഎൽഎ
1444165
Monday, August 12, 2024 1:42 AM IST
മേലൂർ: വെള്ളം കയറി ചെളി നിറഞ്ഞ വീടുകൾ വൃത്തിയാക്കാൻ സനീഷ്കുമാർ ജോസഫ് എം എൽഎ. മേലൂർ 13ാം വാർഡിൽ ഡിവൈൻ ഹൗസിംഗ് കോട്ടേഴസിൽ 15 വർഷത്തിലേറെയായി എല്ലാ വർഷവും മഴ വെള്ളം കയറി ദുരിതമനുഭവിക്കുന്ന 53 വീട്ടുകാർക്കാണ് എംഎൽഎയും മേലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും സ്വാന്തനമേകിയത്. ഈ വർഷത്തെ വെള്ളപൊക്കത്തിൽ മഴ വെള്ളവും ചെളിയും കയറി വാസയോഗ്യമല്ലാതിരുന്ന 15 വീടുകൾ ശുചികരണ പ്രവർത്തികൾ നടത്തി വാസയോഗ്യമാക്കി.
ശുചികരണ പ്രവൃത്തികൾക്ക് എംഎൽഎയ്ക്കൊപ്പം പരിയാരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്് എം.ടി. ഡേവീസ്, മേലൂർ മണ്ഡലം പ്രസിഡന്റ് രാജേഷ് മേനോത്ത്, വാർഡ് മെമ്പർമാരായ ഷീജ പോളി, ജാൻസി പൗലോസ്, റിൻസി രാജേഷ് , പി.എ. സാബു, യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ ഔട്ട്റീച്ച് ചെയർമാൻ സച്ചിൻ രാജ്, എൻ.സി. തോമസ്, പി.വി. പാപ്പച്ചൻ, ഷാജൻ മാടവന, സ്വപ്ന ഡേവിസ്, സൂരജ് സുകുമാരൻ, കോന്നഫ് ആട്ടോക്കാരൻ, പോൾ നെറ്റിക്കാടൻ, ലിൻസൻ ആന്റണി, വിൽസൻ പാലാട്ടി, തോമസ് കണ്ണമ്പിള്ളി, ചന്ദ്രൻ പാപ്പാത്ത്, കെ.കെ. രവി, തോമസ്, സ്റ്റീഫൻ കുരിശേരി, വർഗീസ് മേച്ചേരി, രാധാകൃഷ്ണൻ, വിജയ്, പി.കെ. രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.