വയനാട് ദുരന്തത്തിൽ ഉൾപ്പെട്ട ജനങ്ങളെ സർക്കാർ ചേർത്തുനിർത്തും: മന്ത്രി കെ. രാജൻ
1444157
Monday, August 12, 2024 1:42 AM IST
അന്തിക്കാട്: വയനാട് ദുരന്തത്തിൽ ഉൾപ്പെട്ട ജനങ്ങളെ സർക്കാർ ചേർത്തുനിർത്തി മുന്നോട്ടുപോകുമെന്നും എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് കേരളത്തിനുണ്ടെന്നും ക്ഷേമപെൻഷൻ ഉൾപ്പെടെ കൊടുത്തുതീർക്കുമെന്നും റവന്യുമന്ത്രി കെ. രാജൻ പറഞ്ഞു. സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ.പി. പ്രഭാകരന്റെ 15-ാം ചരമവാർഷികാചരണം അന്തിക്കാട് ചടയൻമുറി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മരണംവരെ ലളിതജീവിതം നയിച്ച കെ.പി. പ്രഭാകരൻ കമ്യൂണിസ്റ്റുകാരുടെ എന്നത്തേയും ആവേശമായിരുന്നുവെന്നും മന്ത്രി രാജൻ പറഞ്ഞു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമാർ അധ്യക്ഷനായിരുന്നു.ദേശീയ കൗൺസിൽ അംഗം കെ. പി. രാജേന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ. ജയദേവൻ, സി.സി. മുകുന്ദൻ, ടി.ആർ. രമേഷ്കുമാർ, ഷീല വിജയകുമാർ, കെ.പി. സന്ദീപ്, രാഗേഷ് കണിയാംപറമ്പിൽ, ഷീന പറയങ്ങാട്ടിൽ, പി.കെ. കുഷ്ണൻ, എം. സ്വർണലത, കെ.കെ. ജോബി, സജ്ന പർവിൻ, സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ. മുരളീധരൻ, ചേർപ്പ് സെക്രട്ടറി പി.വി. അശോകൻ, ടി.കെ. മാധവൻ എന്നിവർ പ്രസംഗിച്ചു.