ഇന്റഗ്രേറ്റഡ് ബയോളജി ഡിപ്പാര്‍ട്ട്മെന്റ്് അസോസിയേഷന് ഡേ നടത്തി
1444152
Monday, August 12, 2024 1:42 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ്് ജോസഫ്സ് കോളജില്‍ ഇന്റഗ്രേറ്റഡ് ബയോളജി ഡിപ്പാര്‍ട്മെന്റ് അസോസിയേഷന് ഡേ നടത്തി. കേരള വനഗവേഷണ കേന്ദ്രത്തിലെ ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെന്റിലെ സയന്റിസ്റ്റ്, ഡോ. ഡൊണാള്‍ഡ് ജെയിംസ് ആണ് മുഖ്യാതിഥിയായി എത്തിയത്.
ജീവശാസ്ത്രത്തിലെ നൂതന സാങ്കേതിക വിദ്യകളും സൗകര്യങ്ങളുമടങ്ങിയ പുതിയ ബയോളജി ലാബിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
ഉദ്ഘാടന ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. അഞ്ജന, ഇന്റഗ്രേറ്റഡ് ബയോളജി ഡിപ്പാര്‍ട്ട്മെന്റ്് മേധാവി ആന്‍ ആന്റണി, ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. ടി.വി. ബിനു എന്നിവര്‍ സന്നിഹിതരായിരുന്നു.
രാവിലെ 10.30ന് ആരംഭിച്ച യോഗത്തില്‍ അസിസ്റ്റന്റ് പ്രഫ. പി.കെ. കീര്‍ത്തന സ്വാഗതം ആശംസിച്ചു. വിദ്യാര്‍ഥികളും ഇന്റഗ്രേറ്റഡ് ബയോളജി ഡിപ്പാര്‍ട്ട്മെന്റിലെ അധ്യാപകരായ എം. സുജിത, ഡോ. റ്റന്സിയ റോസലിന്, ഡോ. വി.ടി. അഞ്ചു എന്നിവരും പങ്കെടുത്തു.