പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാകണം: ബിഷപ്
1444150
Monday, August 12, 2024 1:42 AM IST
കോട്ടപ്പുറം: സമൂഹത്തിലെ ലത്തീൻ സമുദായമടക്കമുള്ള പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹരിക്കുവാൻ സർക്കാരും സമൂഹവും ഉണർന്നു പ്രവർത്തിക്കണമെന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അഭിപ്രായപ്പെട്ടു. കോട്ടപ്പുറം രൂപത പാസ്റ്ററൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സമുദായ ശാക്തികരണം കാലത്തിന്റെ ആവശ്യം' എന്ന വിഷയത്തെക്കുറിച്ച് കാർമ്മൽഗിരി സെമിനാരി പ്രഫ. റവ.ഡോ. ജോഷി മയ്യാറ്റിൽ ക്ലാസ് നയിച്ചു.
വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ, പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി ജെസി ജെയിംസ്, ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, ഇടവക പ്രതിനിധികൾ, വിവിധ ശുശ്രൂഷ സമിതി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.