ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ഇന്റര്‍ സ്കൂള്‍ സയന്‍സ് ക്വിസ് മത്സരം
1443968
Sunday, August 11, 2024 6:25 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ബേസിക് സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസ് വിഭാഗവും സയന്‍സ് ക്ലബ് സയന്ഷ്യയും ചേര്‍ന്ന് ഇന്റര്‍ സ്കൂള്‍ സയന്‍സ് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ 40 ടീമുകള്‍ പങ്കെടുത്തു. ചാലക്കുടി എസ്എച്ച് കോളജ് മാത്തമാറ്റിക്സ് വിഭാഗം മേധാവി സ്മിത ഡേവിസായിരുന്നു ക്വിസ് മാസ്റ്റര്‍.
മൂന്നുഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍ ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് സ്കൂളിലെ എ.എ. ലക്ഷ്മിദയ, വി.എം. മാളവിക എന്നിവരടങ്ങുന്ന ടീം ഒന്നാംസ്ഥാനം നേടി. ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളിലെ സൂര്യകിരണ്‍ ഹരിദാസ്, രോഹന് രാജീവ് എന്നിവരുടെ ടീമിനു രണ്ടാംസ്ഥാനവും എച്ച്ഡിപി സമാജം എടതിരിഞ്ഞി സ്കൂളിലെ അല്‍ത്താഫ് റഹ്മാന്, വി.ആര്. രാഹുല്‍ എന്നിവരടങ്ങിയ ടീമിന് മൂന്നാംസ്ഥാനവും ലഭിച്ചു.
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര ഉദ്ഘാടനം ചെയ്ത സമാപനസമ്മേളനത്തിൽ ജോയിന്റ് ഡയറക്ടര്‍ ഫാ. മില്‍നര്‍ പോള്‍ വിതയത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.