മാലപൊട്ടിക്കൽ കേസിലെ പ്രതി പിടിയിൽ
1443964
Sunday, August 11, 2024 6:25 AM IST
കൊടുങ്ങല്ലൂർ: മാലപൊട്ടിക്കൽ കേസിലെ പ്രതി വർഷങ്ങൾക്കുശേഷം പിടിയിൽ. റോഡിലൂടെ നടന്നു പോയിരുന്ന സ്ത്രീയുടെ 8.5 പവൻ തൂക്കംവരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത കേസിലെ പ്രതിയായ വടക്കേ പറവൂർ സ്വദേശി അൻഷാദ് (34) ആണു പിടിയിലായത്. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽപ്പോവുകയായിരുന്നു.
കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബി.കെ. അരുണിന്റെ നേതൃത്വത്തിൽ എസ്ഐ തോമാസ്, സിപിഒമാരായ ഉണ്ണികൃഷ്ണൻ, വി.ബി. ബിനിൽ, അനസ് എന്നിവർ ചേർന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്.