മടവാക്കരയില്‍ വ്യാപകമായി മണലിപ്പുഴയോരം ഇടിയുന്നു
1441783
Sunday, August 4, 2024 2:57 AM IST
പാലിയേക്കര: മടവാക്കരയില്‍ വ്യാപകമായി മണലിപ്പുഴയോരം ഇടിയുന്നു. ഓരത്തുള്ള തെങ്ങുകള്‍ ഉള്‍പ്പടെ നിരവധിമരങ്ങള്‍ പുഴയിലേക്ക് പതിച്ചു.
സ്വകാര്യ വ്യക്തികളുടെ പറമ്പുകളാണ് പുഴയെടുക്കുന്നത്. നിരവധി മരങ്ങള്‍ ഏതുനിമിഷവും പുഴയിലേക്ക് വീഴുമെന്ന നിലയിലാണ്. പുഴയില്‍ ജലനിരപ്പ് ഉയർന്നതോടെ ഒഴുക്ക് ശക്തമായ നിലയിലാണ്. പുഴ വളഞ്ഞുപോകുന്ന ഭാഗങ്ങളിലാണ് കൂടുതല്‍ ഓരം ഇടിയുന്നത്. വന്മരങ്ങള് പുഴയില്‍വീണ് ഒഴുക്ക് തടസപ്പെടുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.
പുഴയില്‍വീണ മരങ്ങള്‍ ഒഴുകിയെത്തി എറവക്കാട് ഡാമിന്റെ ഷട്ടറില്‍ തടയാനും സാധ്യതയേറെയാണ്. പുഴയില്‍വീണ മരങ്ങള്‍ നീക്കംചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങങ്ങളില്‍ മണലിപ്പുഴ നിറഞ്ഞൊഴുകി നെന്മണിക്കര പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടം സംഭവിച്ചു.