ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്കു പരിക്കേറ്റു
1441774
Sunday, August 4, 2024 2:57 AM IST
എരുമപ്പെട്ടി: എരുമപ്പെട്ടി നെല്ലുവായിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ ഒറ്റപ്പാലം സ്വദേശി ജിതേഷ്(26), സ്കൂട്ടർ യാത്രക്കാരനായ നെല്ലുവായ് സ്വദേശി ഗംഗാധരൻ(68) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ടുപേരെയും എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ അത്താണി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.