50 ശതമാനം സാമ്പത്തിക സഹായത്തിൽ ഏഴാംഘട്ട തയ്യൽ മെഷീൻ വിതരണം
1441767
Sunday, August 4, 2024 2:57 AM IST
മൂന്നുപീടിക: നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ അമ്പതുശതമാനം സാമ്പത്തികസഹായത്തിൽ ഇന്റഗ്രേറ്റഡ് ഐടി ഡവലപ്മെന്റ് സർവീസ് സൊസൈറ്റി മുഖേന ഏഴാംഘട്ട തയ്യൽ മെഷീൻ വിതരണം നടത്തി.
പെരിഞ്ഞനം യമുന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നാഷണൽ എൻജിഒ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി മുഹമ്മദ് സെഫീർ വിതരണോദ്ഘാടനം നടത്തി.
ഇന്റഗ്രേറ്റഡ് ഐടി ഡവലപ്മെന്റ് സർവീസ് സൊസൈറ്റി മാനേജർ പി.എച്ച്. ഫസീല, സി.സി. സുചിത്ര എന്നിവർ പ്രസംഗിച്ചു. ഈ പദ്ധതിയിലൂടെ 1300 തയ്യൽ മെഷീനുകളാണ് ഇതുവരെ വിതരണം ചെയ്തത്.