റോഡിലെ കുഴി അടച്ച് പൊതുപ്രവർത്തകയും സുഹൃത്തുക്കളും
1436479
Tuesday, July 16, 2024 1:23 AM IST
തൃശൂർ: ആശുപത്രിയിലേക്കുള്ള വഴി തകർന്നിട്ട് ഒന്നരവർഷം. പരാതികൾ നൽകിയിട്ടും ഫലമില്ല. ഒടുവിൽ കല്ലും മണ്ണുമിട്ട് കുഴിയടച്ച് പൊതുപ്രവർത്തകയും മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ ബീന വെളിയന്നൂരും സുഹൃത്തുക്കളും.
സണ്‍ ആശുപത്രിയിലേക്കുള്ള റോഡിന്റെ ഒരുവശമാണ് കഴിഞ്ഞ ഒന്നരവർഷമായി തകർന്നുകിടന്നിരുന്നത്. അപകടങ്ങൾ സ്ഥിരമായ മേഖലയിൽ കഴിഞ്ഞദിവസവും ഒരു സ്കൂട്ടർ യാത്രിക റോഡിലെ കുഴിയിൽ വീണിരുന്നു. ഇതേത്തുടർന്നാണ് ബീനയും സുഹൃത്തുക്കളും ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെ കല്ലും മണ്ണുമെത്തിച്ച് കുഴി അടച്ചത്.
നേരത്തെ വാഹനങ്ങൾക്കും കാൽനടയാത്രികർക്കും ഏറെ ദുഷ്കരമായ വഴി ഇതോടെ ഗതാഗതത്തിനു സുഗമമാക്കാൻ സാധിച്ചതായി ബീന വെളിയന്നൂർ അറിയിച്ചു.