മിൽമ ഷോപ്പിക്കു തുടക്കമായി
1436475
Tuesday, July 16, 2024 1:23 AM IST
വടക്കാഞ്ചേരി: മിൽമ ഷോപ്പിക്കു തുടക്കമായി. പുതുരുത്തി ക്ഷീരസഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണു മിൽമ ഷോപ്പിക്ക് തുടക്കം കുറിച്ചത്. സംഘം പ്രസിഡന്റ് എൻ.ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം.ടി. ജയൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഭാസ്കരൻ ആദംകാവിൽ ആദ്യ വില്പന നിർവഹിച്ചു. ഡയറക്ടർ താര ഉണ്ണികൃഷ്ണൻ, മേഖല യൂണിയൻ ഭരണസമിതി അംഗങ്ങളായ ടി.എ. സത്യൻ, ഷാജു വെളിയൻ, കൗൺസിലർ നിജി ബാബു, പുതുരുത്തി പള്ളി വികാരി ഫാ. ജിയോ ചിരിയൻകണ്ടത്ത്, സഹകാരികളായ എൻ.ആർ. സതീശൻ, പി. ഗംഗാധരൻ, എം. പരമേശ്വരൻ, എ.പി. ദേവസി, സി സി വിൽസൺ, പി.പി. സജീവൻ, എ.വി. ജേയ്ക്കബ്, ഉദയഷിബു എന്നിവർ പ്രസംഗിച്ചു.