പാലയൂർ ഫെസ്റ്റിന് വർണശബളമായ സമാപനം
1436474
Tuesday, July 16, 2024 1:23 AM IST
ചാവക്കാട്: പാലയൂർ ഫെസ്റ്റും ഗജവീരന്മാരുടെ അകമ്പടിയിൽ നടന്ന ഘോഷയാത്രയും വർണശമ്പളമായി. ചാവക്കാട് സെന്ററിൽനിന്ന് യൂത്ത് ഓഫ് പാലയൂരിന്റെ നേതൃത്വത്തിൽ പുറപ്പെട്ട ഘോഷയാത്രയ്ക്കു പുതുപ്പള്ളി കേശവൻ ഉൾപ്പടെ അഞ്ച് ആനകളും ബാൻഡ് സെറ്റും അകമ്പടിയായി.
ബ്രദേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ പാലുവായ് കപ്പേള പരിസരത്തുനിന്ന് പുറപ്പെട്ട എഴുന്നള്ളിപ്പിന് ഒരാനയും വാദ്യവും അകമ്പടിയായി. മലാക്ക് ക്ലബിന്റെ നേതൃത്വത്തിലും എഴുന്നള്ളിപ്പ് നടന്നു. മൂന്നും പാലയൂരിൽ സംഗമിച്ചു.
വിബിൻ കെ. വിൻസന്റ്, എൻ. ജി. മേജോ, ബിനിൽ ജോസ്, ഹെ ൽവിൻ ജോർജ്, സെമിസ് സ്റ്റോ സേവ്യാർ, ജൂവൽ ജോൺസൺ, പ്രിൻസ് പിയൂസ് തുടങ്ങിയവർ നേതൃത്വം നൽകി.