പഴുവിലിൽ അനുജനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: ജേ്യഷ്ഠൻ അറസ്റ്റിൽ
1436219
Monday, July 15, 2024 1:47 AM IST
പഴുവിൽ: സ്വത്തു തർക്കത്തെ തുടർന്ന് അനുജനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ജേ്യഷ്ഠൻ അറസ്റ്റിൽ.
ചാഴൂർ എസ്എൻ റോഡിൽ കാരയിൽ സുധീറിന് (55) ആണ് കുത്തേറ്റത്. പരിക്കേറ്റ സുധീറിനെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജ്യേഷ്ഠൻ കാരയിൽ സുനിലിനെ (57) അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം കുവൈറ്റിൽനിന്ന് എത്തിയ സുനിൽ സ്വത്തുതർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ സഹോദരന്റെ വീട്ടിലെത്തി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുവാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അന്തിക്കാട് എസ്എച്ച്ഒ കൊച്ചുമോൻ ജേക്കബ്, ഗ്രേഡ് എസ്ഐമാരായ അരുൺകുമാർ, ഷാബു, ചഞ്ചൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.