വിദ്യാർഥികൾ നല്ല നാളെയുടെ ശില്പികൾ: ഡോ. നവനീത് ശര്‍മ
1436216
Monday, July 15, 2024 1:47 AM IST
ഇരിങ്ങാലക്കുട: നല്ല സ്വപ്നങ്ങളുമായി സമൂഹത്തില്‍ നല്ല നാളെയുടെ ശില്പികളാകേണ്ടവരാണ് വിദ്യാര്ഥികളെന്നു തൃശൂര്‍ ജില്ലാ റൂറല്‍ എസ്പി ഡോ. നവനീത് ശര്‍മ ഐപിഎസ് അഭിപ്രായപ്പെട്ടു. ദിശ 2024 ലെ വിദ്യാഭ്യാസ സെമനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയായ ദിശാബേധവും ദീര്‍ഘവീക്ഷണവും കാഴ്ചപ്പാടുകളും അവര്‍ക്കുണ്ടാകണമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസി സിഎച്ച്എഫ് സന്നിഹിതയായിരുന്നു. ദീപിക മാർക്കറ്റിംഗ് കോ ഓര്‍ഡിനേറ്റര്‍ ഫാ. ജിയോ ചെരടായി സ്വാഗതവും പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ നയന്‍ ജോണ്‍ നന്ദിയും പറഞ്ഞു. പ്രശസ്തപ്രഭാഷകന് അഡ്വ.കെ.ആര്. സുമേഷ് കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നയിച്ചു. 87 ഹൈസ്കൂളുകളില്‍നിന്നും 58 പ്ലസ്ടു സ്കൂളുകളില്‍നിന്നും ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.