കുഴിക്കാട്ടുശേരി തീർത്ഥാടന കേന്ദ്രത്തിൽ തിരുനാൾ എട്ടാമിടം ആഘോഷിച്ചു
1429717
Sunday, June 16, 2024 7:28 AM IST
മാള: കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ- ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ എട്ടാമിടം ആഘോഷിച്ചു. തിരുക്കർമ്മങ്ങളിൽ തൃശൂർ ദേവമാത പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജോസ് നന്തിക്കര സിഎംഐ മുഖ്യകാർമികനായി. തുടർന്ന് പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, നേർച്ചവിതരണം എന്നിവ നടന്നു.
കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ആഘോഷങ്ങൾക്കു ചെയർമാൻ മോൺ. ജോസ് മഞ്ഞളി. ഹോളിഫാമിലി സന്യാസിനി സമൂഹം സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ് സിഎച്ച്എഫ്, തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, അഡ്മിനിസ്ട്രേറ്ററും ജനറൽ കൺവീനറുമായ സിസ്റ്റർ എൽസി സേവിയർ സിഎച്ച്എഫ്, ജനറൽ കൺവീനർ ജോജോ അമ്പൂക്കൻ, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ വിനയ സിഎച്ച്എഫ് തുടങ്ങിയവർ നേതൃത്വം നൽകി.