പിക്കപ്പ് വാന്‍ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞു
1429149
Friday, June 14, 2024 1:27 AM IST
പുതുക്കാട്: ദേശീയപാത പുതുക്കാട് സെന്ററില്‍ നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞു. ഇന്നലെ രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം.
എറണാകുളത്തുനിന്ന് തൃശൂരിലേക്കുപോയിരുന്ന വാന്‍ ആണ് മറിഞ്ഞത്. അപകടത്തില്‍ വാനിലുണ്ടായിരുന്ന രണ്ടുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അപകടത്തില്‍പ്പെട്ട വാനില്‍നിന്ന് ഡീസല്‍ ചോര്‍ച്ചയുണ്ടായത് പുതുക്കാട് ഫയര്ഫോ ഴ്സ് എത്തി നീക്കം ചെയ്തു. പുതുക്കാട് പോലീസും സ്ഥലത്തെ ത്തിയിരുന്നു. പിന്നീട് ക്രെയിന്‍ എത്തിച്ചാണ് അപകടത്തില്‍പ്പെട്ട വാന്‍ ഉയര്‍ത്തിയത്. അപകടത്തെത്തുടര്‍ന്ന് അല്പനേരം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.