വാർഷിക പൊതുയോഗം
1425099
Sunday, May 26, 2024 8:08 AM IST
ചാലക്കുടി : മർച്ചന്റ്സ് അസോസിയേഷന്റെ 62 യൂത്ത് വിംഗിന്റെ 42 -ാമത് സംയുക്ത വാർഷിക പൊതുയോഗം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ ട്രഷററും ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ ജോയ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോബി പയ്യപ്പിള്ളി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രെഷറർ ഷൈജു പുത്തൻപുരക്കൽ കണക്ക് അവതരണവും നടത്തി. ഓഡിറ്റർ സി.എ. ബിജു ഓഡിറ്റ് റിപ്പോർട്ടും യൂത്ത് വിംഗ് സെക്രട്ടറി എം.എം. മനീഷ് യൂത്ത് വിംഗ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജിൻസണ് കണ്ണത്ത് കണക്ക് അവതരണവും നടത്തി. അസോസിയേഷൻ ജനറൽ സെക്രട്ടറി റെയ്സണ്‍ ആലൂക്ക, യൂത്ത് വിംഗ് പ്രസിഡന്റ് ലിന്റോ തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ഷൈന ജോർജ്, ചാലക്കുടി നിയോജകമണ്ഡലം ചെയർമാൻ പി.വി. ഫ്രാൻസിസ്, നിയോജകമണ്ഡലം കണ്‍വീനർ പി.പി. ശശിധരൻ, ട്രഷറർ സി. വിനോദ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് കിരണ്‍ ഷണ്മുഖൻ, വനിത വിംഗ് പ്രസിഡന്റ് സിന്ധു ബാബു എന്നിവർ പ്രസംഗിച്ചു.
അസോസിയേഷൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപിള്ളി അവതരിപ്പിച്ച പ്രമേയത്തിൽ ഹരിത കർമ്മ സേന അംഗങ്ങൾ പച്ചക്കറി, ബേക്കറി, തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും എല്ലാ ദിവസവും മാലിന്യങ്ങൾ കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ടു.