"സ്നേഹഭവനം' കൈമാറും
1424737
Saturday, May 25, 2024 1:32 AM IST
വടക്കാഞ്ചേരി: സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറും. കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ(കെഎസ്എസ്പിയു) വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിർധനകുടുംബത്തിനു ഭവനം നിർമിച്ചു നൽകുന്നത്.
എരുമപ്പെട്ടി പഞ്ചായത്തിലെ ഒൻപതാം വാർഡ് ചിറ്റണ്ടയിൽ താമസക്കാരിയും വിധവയുമായ കടമാങ്കുളം വീട്ടിൽ പാറുക്കുട്ടിക്കാണ് വീട് നിർമിച്ചുനൽകുന്നത്. ഏഴുലക്ഷം രൂപയോളം ചെലവഴിച്ചാണ് വീട് നിർമിച്ചു നൽകുന്നത്.
ഇന്നുരാവിലെ 10.30ന് കെഎസ്എസ്പിയു സംസ്ഥാന പ്രസിഡന്റ് എൻ. സദാശിവൻ നായർ താക്കോൽ കൈമാറും. ജില്ലാ പ്രസിഡന്റ് ഇ.വി. ദശരഥൻ അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തിൽ ഭാരവാഹികളായെ കെ.എസ്. ജോർജ്, ഒ.ആർ. സോമശേഖരൻ, തോമസ് എം മാത്യു, എം.ജെ. അഗസ്റ്റിൻ, പി.കെ. സജീവൻ എന്നിവർ പങ്കെടുത്തു.