ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് കൃത്രിമക്കാല്‍ വിതരണം നടത്തി
1417519
Saturday, April 20, 2024 1:32 AM IST
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ്ബിന്റെ സ്വപ്നപദ്ധതിയായ തൂവല്‍സ്പര്‍ശം 2024 സൗജന്യ കൃത്രിമക്കാല്‍ വിതരണ പദ്ധതിയുടെ ആദ്യഘട്ടം ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടോണി ഏനോക്കാരന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ രണ്ടാംഘട്ടം 24 നു രാവിലെ 10.30നു നടത്തും.
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 25 ഓളം കൃത്രിമക്കാലുകളാണ് വിതരണം ചെയ്യുന്നത്. വീടുകളിലെയും ആശുപത്രികളിലെയും നാലു ചുവരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടു പോയവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ട്രഷറര്‍ മനോജ് ഐബന് സ്വാഗതവും റോണി പോള്‍ നന്ദിയും പറഞ്ഞു.
മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ തോമച്ചന് വെള്ളാനിക്കാരന്‍, പാലക്കാട് ഫോര്‍ട്ട് ടൗണ്‍ പ്രസിഡന്റ് ഈശ്വരന് നമ്പൂതിരി, റെന്‍സി ജോണ്‍ നിധിന്, ഡോ. കെ.വി. ആന്റണി, മിഡ്ലി റോയി എന്നിവര്‍ സംസാരിച്ചു.