മകൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ മാതാവ് മരിച്ചു
1417455
Friday, April 19, 2024 11:31 PM IST
ചാഴൂർ: മകൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ മാതാവ് മരിച്ചു. ചാഴൂർ ചേറ്റക്കുളം വാഴപ്പുരയ്ക്കൽ ചന്ദ്രൻ (62) ആണ് വ്യാഴാഴ്ച്ച രാത്രി മരിച്ചത്. ചന്ദ്രന്റെ മാതാവും വാഴപ്പുരയ്ക്കൽ വേലായുധന്റെ ഭാര്യയുമായ അമ്മിണി (84) ഇന്നലെ ഉച്ചകഴിഞ്ഞ് മരിച്ചു. ഇരുവരുടെയും സംസ്കാരം നടത്തി.
ചന്ദ്രൻ തൃശൂർ ജില്ല ജനറൽ മസ്ദൂർ സംഘ് (ബിഎംഎസ്) മുൻ അംഗവും ചേറ്റക്കുളം യൂണിറ്റ് ചുമട്ടുതൊഴിലാളിയുമാണ്. ചന്ദ്രന്റെ ഭാര്യ: ഷീല.
മക്കൾ: ചലിഷ, ചരിത്ര, ചാരുത. മരുമക്കൾ: മനോജ്, ഹിലാൽ, അജിത്ത്.
അമ്മിണിയുടെ മറ്റു മക്കൾ: രാജൻ, ജീന.മരുമക്കൾ: സതി, മോഹനൻ.