യുഡിഎഫ് നിയോജകമണ്ഡലം വനിതാ കൺവൻഷൻ
1417349
Friday, April 19, 2024 1:48 AM IST
പള്ളിവളവ്: ചാലക്കുടി ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ കയ്പമംഗലം നിയോജക മണ്ഡലം യുഡിഎഫ് വനിത കൺവൻഷൻ മതിലകം രാജീവ് ഭവനിൽ നടന്നു.
സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷക്കും തൊഴിൽ ഗ്യാരണ്ടിയും നൽകുന്ന സ്ത്രീ സുരക്ഷ മുൻനിർത്തി ന്യായ് പദ്ധതി പ്രകടനപത്രികയുമായി ജനങ്ങളെ അഭിമുഖീകരിക്കുന്ന ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൻന്റെ കരങ്ങൾക്ക് ശക്തിപകരാൻ സ്ത്രീകൾ മുന്നോട്ട് വരണമെന്ന് വനിത കൺവൻഷൻ ആഹ്വാനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
കയ്പമംഗലം മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷീല വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒ.എസ്. നഫീസ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സെക്രട്ടറി മേരി ജോളി, യുഡിഎഫ് നേതാക്കളായ എസ്.എ. സിദ്ദീഖ്, സി. എസ്. രവീന്ദ്രൻ, സുനിൽ പി. മേനോൻ, റസിയ അബു, ജയലക്ഷ്മി, ശോഭന രവി, ഷെമീന ഷരീഫ് തുടങ്ങിവയവർ പ്രസംഗിച്ചു. സിന്ധു രവീന്ദ്രൻ, രഹന, ഷീബ മുരളി, സുനിത വിക്രമൻ, പ്രഭിത ഉണ്ണികൃഷ്ണൻ തുടങ്ങിവയവർ നേതൃത്വം നൽകി .