കാർ കാനയിലേക്കു മറിഞ്ഞ് വയോധികയ്ക്കു പരിക്ക്
1417343
Friday, April 19, 2024 1:48 AM IST
വടക്കാഞ്ചേരി: നിയന്ത്രണംവിട്ട കാർ കാനയിലേക്കുമറിഞ്ഞ് വയോധികയ്ക്കു പരിക്കേറ്റു. ഓട്ടുപാറ - കുന്നംകു ളം റോഡിൽ കാഞ്ഞിരക്കോട് തോട്ടുപാലത്തിനുസമീപമാണ് അപകടം. ഇന്നലെ വൈകീട്ട് നാലോടെയാണു സംഭവം. പരിക്കേറ്റ വീട്ടമ്മയെ ഉടൻതന്നെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റു യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.