തൃശൂർ പൂരത്തിന് എണ്ണ നൽകി
1417070
Thursday, April 18, 2024 1:48 AM IST
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭ തൃശൂർ പുത്തൻപേട്ടയിലെ മാർത്ത്മറിയം വലിയപള്ളിയിൽനിന്ന് മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ പാറമേക്കാവ്, തിരുവന്പാടി ദേവസ്വങ്ങൾക്ക് എണ്ണ നൽകി.
മാർത്ത്മറിയം വലിയപള്ളി വികാരി ഫാ. കെ.ആർ. ഇനാശു, ഫാ. ജിനു ജോസ്, കേന്ദ്ര ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ രാജൻ ജോസ് മണ്ണുത്തി, കേന്ദ്ര ട്രസ്റ്റി ബോർഡ് അംഗങ്ങളായ ജോസ് താഴത്ത്, ലിയോണ്‍സ് കാങ്കപ്പാടൻ, മാർത്ത്മറിയം വലിയപള്ളി കൈക്കാരൻമാരായ സോജൻ ജോണ്‍, ജോർജ് ജോയ്, പാരിഷ് കൗണ്‍സിൽ അംഗമായ ചാൾസ് ചിറ്റിലപ്പിള്ളി എന്നിവരും സന്നിഹിതരായി.