ന്യായ് റാലിയുമായി മഹിളാ കോൺഗ്രസ്
1416801
Wednesday, April 17, 2024 12:27 AM IST
തൃശൂർ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്നെന്ന് ആരോപിച്ചു മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യായ് റാലി.
പൂങ്കുന്നം മുരളീമന്ദിരത്തിനു മുൻപിൽ നിന്നും ആരംഭിച്ച റാലിയിൽ നടൻ ധർമജൻ ബോൾഗാട്ടിയും അണിചേർന്നു. തൃശൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരന്റെ കട്ടൗട്ടുകൾ ഉയർത്തിയും മുരളീധരന്റെ ചിത്രമുള്ള മുഖംമൂടിയണിഞ്ഞും പെണ്‍കുട്ടികൾ ഉൾപ്പെടെയുള്ളവർ ചുവടുവച്ചു.
തുടർന്നുനടന്ന പൊതു സമ്മേളനം മഹിളാ കോണ്‍ഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വീണ്ടെടുപ്പിനു കോണ്‍ഗ്രസ് അധികാരത്തിലെത്തേണ്ടത് ആവശ്യമാണെന്ന് അവർ പ്രവർത്തകരെ ഓർമിപ്പിച്ചു. ധർമജൻ ബോൾഗാട്ടി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടി. നിർമല, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ സുബൈദ മുഹമ്മദ്, സ്വപ്ന രാമചന്ദ്രൻ, ലാലി ജെയിംസ്, ലീലാമ്മ തോമസ്, ബിന്ദു കുമാരൻ, സ്മിത മുരളി, യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ്, കണ്‍വീനർ കെ.ആർ. ഗിരിജൻ, മുൻ എംഎൽഎ അനിൽ അക്കര എന്നിവർ പ്രസംഗിച്ചു.