ആദ്യ മഴയിൽത്തന്നെ പെരുമ്പിയിൽ അപകടം
1416076
Saturday, April 13, 2024 1:14 AM IST
കൊരട്ടി: ഇന്നലെ പെയ്ത ആദ്യമഴയിൽതന്നെ ദേശീയപാത കൊരട്ടി പെരുമ്പിയിൽ വാഹനാപകടം. തൃശൂരിൽനിന്നും അങ്കമാലിയിലേക്കു പോകുകയായിരുന്ന ഓഡി കാർ ആണ് അപകടത്തിൽപ്പെട്ടത്. ശക്തമായി ചെയ്ത മഴയിൽ റോഡിൽനിന്നും തെന്നിമാറിയ കാർ മീഡിയനിലേക്ക് ഇടിച്ചുകയറി. ആർക്കും പരിക്കില്ല. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം.
മഴ പെയ്താൽ അപകടം തുടർക്കഥയായി മാറുന്ന പെരുമ്പി, ചിറങ്ങര മേഖലയിൽ റോഡിന്റെ നിർമാണത്തിലെ അപാകതകൾ ശാസ്ത്രീയ പരിശോധനങ്ങൾക്കു വിധേയമാക്കണമെന്ന ആവശ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. അപകടം പെരുകിയാൽ താത്കാലിക പരിഹാരമുണ്ടാക്കി രക്ഷപ്പെടുന്ന രീതിയാണ് നാഷണൽ ഹൈവേ അഥോറിറ്റി തുടർന്നുവരുന്നതെന്ന ആക്ഷേപം നാട്ടുകാർക്കിടയിൽ ശക്തമാണ്.