ഇഡിയെ ആയുധമാക്കുന്നത് ഭൂഷണമല്ല: സി.എന്‍. ജയദേവന്
1415884
Friday, April 12, 2024 1:30 AM IST
പൂമംഗലം: മോദി ഭരണകൂടം പ്രതിപക്ഷത്തെ തകര്‍ത്ത് വിജയം ഉറപ്പിക്കാനുള്ള ആസൂത്രിത നടപടികള്‍ ആരംഭിച്ചിരിക്കുന്ന തിന്റെ തെളിവാണു കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തു ന്ന കളിയെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എന്‍. ജയദേവന്.
പ്രതിപക്ഷ പാര്‍ട്ടികള്‍ അഴിമതിക്കാരാണെന്നും അനധികൃതവും നിയമവിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ ധനസമാഹരണം നടത്തുന്നവരാണെന്നും വരുത്തിത്തീര്‍ക്കാന്‍ ഇഡിയെ പ്രതിപക്ഷത്തിനെതിരെയുള്ള ആയുധമായി ഉപയോഗിക്കുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ല. പൂമംഗലം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ.സി. ബിജു അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാര്‍, മേഖല സെക്രട്ടറി ജിനുരാജ് ദാസ്, അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, സി. സുരേഷ്, കെ.സി. പ്രേമരാജന്‍, കെ.എസ്. തമ്പി എന്നിവര്‍ പ്രസംഗിച്ചു.