ചെമ്മീൻ വിൽപ്പനക്കു പോയ യുവാവ് കുഴഞ്ഞു വീണു മരിച്ചു
1415598
Wednesday, April 10, 2024 11:25 PM IST
കയ്പമംഗലം: കൊടുങ്ങല്ലൂർ ഭരണി മഹോത്സവത്തിന് ചെമ്മീൻ വിൽപ്പനക്കു പോയ ശ്രീനാരായണപുരം സ്വദേശി കുഴഞ്ഞു വീണു മരിച്ചു. പി.വെമ്പല്ലൂർ പുത്തൻകാട്ടിൽ ഷണ്മുഖൻ മകൻ രതീഷ് (39) ആണ് മരിച്ചത്. അമ്മ: രംഭാവതി. ഭാര്യ: രേവതി. മകൾ: അലംകൃത (നാല് വയസ്).