തൊഴിലുറപ്പു തൊഴിലാളികൾക്കു കൗൺസിലറുടെ വക തൊപ്പിക്കുടകൾ
1415262
Tuesday, April 9, 2024 6:06 AM IST
ഗുരുവായൂർ: കടുത്തചൂടിൽ ജോലിചെയ്യുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് ചൂടിൽനിന്ന് ആശ്വാസമേകാൻ കൗൺസിലറുടെ വക തൊപ്പിക്കുടകൾ നൽകി.
13-ാം വാർഡിലെ വലിയ തോട് വൃത്തിയാക്കുന്നതിനെത്തിയവർക്കാണ് വർണാഭമായ തൊപ്പിക്കുടകൾ നൽകിയത്.
ജോലി ചെയ്യുമ്പോൾ വെയിലിൽനിന്ന് രക്ഷനേടാൻ തോടിനോടുചേർന്ന മതിലിൽ ഓലകൾ ചരിച്ചുവച്ച് തണലൊരുക്കിയാണ് പണിതിരുന്നത്.
തൊപ്പിക്കുട കിട്ടിയതോടെ തൊഴിലാളികൾക്ക് ആശ്വാസമായി. വാർഡ് കൗൺസിലർ സി.എസ്. സൂരജാണ് പത്തുപേർക്ക് തൊപ്പിക്കുടകൾ നൽകി മാതൃകയായത്.