സെന്റ്് തോമസ് കോളജിലെ റിസർച്ച് സുവർണ ജൂബിലി ദേശീയ കോൺഫറൻസ് സമാപിച്ചു
1397286
Monday, March 4, 2024 1:12 AM IST
തൃശൂർ: സെന്റ് തോമസ് കോളജിൽ ഗവേഷണവിഭാഗം ആരംഭിച്ചതിന്റെ സുവർണ ജൂബിലി ആചരണത്തിന്റെ ഭാഗമായി നടന്ന ദേശീയ ദ്വിദിന കോൺഫറൻസ് സമാപിച്ചു.
കുസാറ്റ് മുൻ വൈസ് ചാൻസലർ പ്രഫ. കെ.എൻ. മധുസൂദനൻ മുഖ്യാതിഥിയായി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. മാർട്ടിൻ കൊളമ്പ്രത്ത് അധ്യക്ഷനായിരുന്നു.
കോളജ് ഗവേഷണ വിഭാഗം ഡീൻ ഡോ. വി.എം. ചാക്കോ, കോഓർഡിനേറ്റർ ഡോ. വിമല ജോസ്, ഡോ. സാബു ജോണി തുടങ്ങിയവർ സംസാരിച്ചു.
ഗോവ യൂണിവേഴ്സിറ്റി മുൻ ലൈബ്രേറിയൻ ഡോ. ജി. ഗോപകുമാർ, ഗുജറാത്ത് നിയമ സർവകലാശാല ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. ബിന്ദു വിജയ്, കാനഡ മക്ഗിൽ സർവകലാശാല പ്രഫ. ഡോ. എ.എം. മത്തായി, കാസർഗോഡ് കേന്ദ്ര സർവകലാശാല പ്രഫ. ഡോ. അമൃത് ജി. കുമാർ, എൻഐഐഎസ്റ്റി പ്രിൻസിപ്പലും അസോസിയേറ്റ് പ്രഫസറുമായ ഡോ. പി.ബി. രാഖി, ഭാരതീയാർ സർവകലാശാല പ്രഫ. ഡോ. എം. രാജ് കുമാർ, ആന്ധ്രപ്രദേശ് വി. ഐ.റ്റി പ്രഫ. ഡോ. ആർ.കെ. രാഘവി, കോഴിക്കോട് ഐഐഎം അസോസിയേറ്റ് പ്രഫ. ഡോ: എസ്. ശ്രീജേഷ് തുടങ്ങിയവർ പ്രഭാഷണ പരമ്പരയ്ക്ക് നേതൃത്വം നൽകി.
കഴിഞ്ഞ അക്കാദമിക വർഷത്തിൽ കോളജിൽ മികച്ച ഗവേഷണപ്രവർത്തനങ്ങൾ കാഴ്ചവച്ച അധ്യാപകരെയും ഗവേഷകരെയും ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചു.
1974 മുതൽ ഇതുവരെയുള്ള നേട്ടങ്ങളും പിഎച്ഡി ലഭിച്ച ഗവേഷകരുടെയും ഗൈഡുമാരുടെയും വിവരങ്ങളും അവാർഡുകളും അന്തർദേശീയ പ്രസിദ്ധീകരണങ്ങളുടെയും വിവരങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള സുവർണ ജൂബിലി സുവനീർ സീറോ മലബാർ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും സിബിസിഐ പ്രസിഡന്റും തൃശൂർ രൂപത ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്തും ചേർന്ന് മാനേജർ മാർ ടോണി നീലങ്കാവിൽ, ഫാ. ബിജു പാണേങ്ങാടൻ എന്നിവരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു.