ഏകദിന സംരംഭകത്വ വികസന പരിപാടി "വെഞ്ച്വർ ഫോർജ്'
1397285
Monday, March 4, 2024 1:12 AM IST
ചേലക്കര: കലാലയ ജീവിതത്തിൽ സംരംഭകത്വം എന്ന ആശയം വളർത്തിയെടുത്ത് യുവ സംരംഭക തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ചേലക്കര ഗവ. പോളിടെക്നിക് കോളജിൽ നൂതന സംരംഭകത്വ ആശയരൂപീകരണം മുതൽ അതിന്റെ സാധ്യതാ പരിശോധന, വിവിധ ആക്ടിവിറ്റികളും സെഷനുകളും പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച ഏകദിന സംരംഭകത്വ വികസന പരിപാടി മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ.എം. അഷറഫ് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് വി.എസ്. പ്രിൻസ് മുഖ്യാതിഥിയായിരുന്നു.
തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ്. ഷീബ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. പത്മജ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപാ എസ് നായർ, ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. മായ, കോളജ് മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റ് ഹെഡ് സിയ സജിത്, താലൂക്ക് വ്യവസായ ഓഫീസ് ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ ജെ. ദീപു എന്നിവർ സംസാരിച്ചു.