കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍മേള "കരിയര്‍ എക്സ്പോ 2കെ24'
1397259
Monday, March 4, 2024 12:24 AM IST
ഇരിങ്ങാലക്കുട: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കു തൊഴിലവസരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട, ചാലക്കുടി, കൊടകര, മാള, മതിലകം, ചേര്‍പ്പ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്കുകള്‍ സംയുക്തമായി തൊഴില്‍മേള കരിയര്‍ എക്സ്പോ 2കെ24 സംഘടിപ്പിച്ചു.
ആയിരത്തോളം ഒഴിവുകളില്‍ കേരളത്തില്‍ നിന്നുള്ള 25 കമ്പനികള്‍ പങ്കെടുത്തു. 686 ഉദ്യോഗാര്ഥികളില്നിന്നും 262 പേര് ചുരുക്കപ്പട്ടികയില്‍ ഇടം നേടി. കൂടാതെ ഡിഡിയുജികെവൈ പദ്ധതിയിലൂടെ 18നും 35 നും ഇടയിലു ള്ള യുവതി യുവാക്കള്‍ക്കു നൈപുണ്യ പരിശീലനം ലഭിക്കുന്നതിനുള്ള അവസരവും ഐഇസി കാമ്പയിനും ഒരുക്കിയിരുന്നു.
തൊഴില്‍മേള ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്മാന് ടി. വി. ചാര്‍ളി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസി. കോ-ഒാർഡിനേറ്റര്‍ കെ.കെ. പ്രസാദ് അധ്യക്ഷത വഹിച്ചു.
നഗരസഭ ക്ഷേമകാര്യ ചെയര്മാന് സി.സി. ഷിബിന്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍മാരായ പുഷ്പാവതി, ശൈലജ ബാലന്, സുനിതാ രവി എന്നിവര്‍ ആശംസകളർപ്പിച്ചു.
ജില്ലാ പ്രോഗ്രാം മാനേജര്മാ രായ എ.കെ. വിനീത സ്വാഗതവും സിത്താര നന്ദിയും പറഞ്ഞു.