നൂറുലിറ്റർ വാഷ് പിടികൂടി
1397156
Sunday, March 3, 2024 7:54 AM IST
മേലൂർ: പൂലാനി പൂത്തുരുത്തി തോടിനു സമീപം എക്സൈസ് ഉദ്യോഗസ്ഥർ നൂറുലിറ്റർ വാഷ് കണ്ടെടുത്തു. രണ്ടു വീപ്പകളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്.
രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് റേഞ്ച് അസി. ഇൻസ്പെക്ടർ കെ.പി. സുനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പ്രിവന്റീവ് ഓഫീസർമാരായ ജെയ്സൺ ജോസ്, പി.കെ. ആനന്ദൻ, ഷിജു വർഗീസ്, പി.പി. ഷാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.