ടോറസ് ലോറി ബൈക്കിൽ ഇടിച്ച് വിദ്യാർഥിനി മരിച്ചു
1396917
Saturday, March 2, 2024 11:07 PM IST
കുന്നംകുളം: പന്തല്ലൂരിൽ ടോറസ് ലോറി ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു. പഴഞ്ഞി എംഡി കോളജിലെ ഒന്നാംവർഷ വിദ്യാർഥിനി പഴഞ്ഞി ചെറുതുരുത്തി മണ്ടുംപാൽ വീട്ടിൽ അനിൽകുമാർ മകൾ അപർണ (18) യാണ് മരിച്ചത്.
പന്തല്ലൂർ അൽ അമീൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന എസ്എഫ്ഐയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു അപകടം.
പന്തല്ലൂർ വില്ലേജ് ഓഫീസിനടുത്തുവെച്ച് അപർണ സഞ്ചരിച്ചിരുന്ന ബൈക്കിൽ പിറകിൽ വന്നിരുന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അപർണയുടെ ശരീരത്തിൽ ലോറി കയറിയിറങ്ങി. അപർണ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന ഒപ്പം ഉണ്ടായിരുന്നയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കുന്നംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.