കാ​റി​ടി​ച്ചു മ​ര​ണ​മ​ട​ഞ്ഞു
Saturday, March 2, 2024 11:07 PM IST
പ​ഴ​യ​ന്നൂ​ർ: കാ​റി​ടി​ച്ചു യു​വ​തി​ മ​ര​ണ​മ​ട​ഞ്ഞു. വെ​ള്ളാ​ർ​ക്കു​ളം കാ​വു പു​ര​മൂ​സാ മ​ക​ൾ റു​ക്കി​യ (44) ആ​ണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലിന് വെ​ള്ളാ​ർ​ക്കു​ളം അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ചേ​ല​ക്ക​ര​യി​ൽ നി​ന്നും വ​ന്ന കാ​ർ ഇ​ടി​ച്ചു തെ​റ​ിപ്പി​ക്കു​ക​യാ​യി​രു​ന്നു.

അഞ്ചു മീ​റ്റ​റോ​ളം റോ​ഡി​ലൂ​ടെ വ​ലി​ച്ചു കൊ​ണ്ടു​പോ​യ​തി​നു ശേ​ഷ​മാ​ണ് കാ​ർ​നി​ന്ന​ത്. വെ​ള്ളാ​ർകു​ളം അങ്കണ​വാ​ടി​യി​ൽനിന്നു വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഉ​ട​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ളജി​ൽ എത്തിച്ചെങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​വി​വാ​ഹി​ത​യാ​ണ്. മാ​താ​വ്: ഇ​മ്പി​ച്ചി.