നായ കുറുകി ചാടി; സ്കൂട്ടറിൽനിന്നു വീണ് പരിക്കേറ്റ യുവതി മരിച്ചു
1377632
Monday, December 11, 2023 6:07 AM IST
കുന്നംകുളം: സ്കൂട്ടറില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതി റോഡില്‍ തലയടിച്ചു വീണ് ചികിത്സയിലിരിക്കെ മരിച്ചു. പാതാക്കര തെക്കത്തു വളപ്പില്‍ ശിവദാസന്റെ ഭാര്യ അശ്വതി(31)യാണ് മരിച്ചത്.
കഴിഞ്ഞ രണ്ടിന് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് അശ്വതിയുടെ വീടായ ആല്‍ത്തറയിലേക്ക് പോകാന്‍ വീട്ടില്‍ നിന്ന് സ്കൂട്ടിയുമായി ഇറങ്ങി മുപ്പതു മീറ്റര്‍ ദൂരം മാത്രം എത്തുന്നതിനിടയില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടുകയായിരുന്നു. തുടര്‍ന്ന് സ്ക്കൂട്ടര്‍ ബ്രേക്ക് ചെയ്യുകയും പിറകില്‍ ഇരുന്ന അശ്വതി കോണ്‍ക്രീറ്റ് റോഡില്‍ തലയടിച്ച് വീഴുകയുമായിരുന്നു.
ഉടന്‍ കുന്നംകുളത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകന്: വിനായക് (അഞ്ചാം ക്ലാസ് വിദ്യാര്‍ഥി, അന്‍സാര്‍ സ്കൂൾ).
പെരുമ്പിലാവ് ആല്‍ത്തറ അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അശോകന്- അംബിക ദമ്പതികളുടെ മകളാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു.