യുവജനസംഗമം ലാ ലൂമിയർ 2023
1374335
Wednesday, November 29, 2023 2:36 AM IST
എരുമപ്പെട്ടി: എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി ഇടവകയിലെ 15 മുതൽ 35 വയസ് വരെയുള്ളവർക്കായി യുവജനസംഗമം ലാ ലൂമിയർ 2023 സംഘടിപ്പിച്ചു. അതിരൂപത യൂത്ത് ഡയറക്ടർ ഫാ. ലിൻസൺ തട്ടിൽ ഉദ്ഘാടനംചെയ്തു.
വികാരി ഫാ. ജോഷി ആളൂർ അധ്യക്ഷനായി. ഇടവക സഹവികാരി ഫാ. എഡ്വിൻ അയ്നിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. ആൽബിൻ അന്റോണിയോ, എസ്എച്ച് കോൺവെന്റ് മദർ ആനി ജോൺ, നടത്തുകൈക്കാരൻ ബിജോയ് ജോസ്, ബെഞ്ചമിൻ സി.തോമസ് എന്നിവർ പ്രസംഗിച്ചു.
ഫാ. ലിജോ ബ്രഹ്മൻ, അസി.പ്രഫ. ലിജി ജോസ്, പ്രഫ.ഡോ. ഡെയ്സണ്‍ പാണേങ്ങാടൻ എന്നിവർ ക്ലാസെടുത്തു. ഫാ. ജിയോ ചെരടായിയുടെ കാർമികത്വത്തിൽ യുവജനങ്ങൾക്കായി പ്രത്യേകം വിശുദ്ധ കുർബാനയും ഉണ്ടായിരുന്നു. തുടർന്ന് വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.