ശക്തമായ കാറ്റിൽ വീടു തകർന്നു
1374327
Wednesday, November 29, 2023 2:26 AM IST
പുത്തൂർ: മാന്ദാമംഗലത്ത് ശക്തമായ കാറ്റിൽ ഓടുമേഞ്ഞ വീട് തകർന്നു. മാന്ദാമംഗലം കണ്ണേലി വീട്ടിൽ ഏല്യാമ്മയുടെ വീടാണ് തകർന്നത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ഏല്യാമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സമീപത്തെ സഹോദരന്റെ വീട്ടിലേക്കു പോകാനായി പുറത്തിറങ്ങിയ സമയത്താണ് വീട് വീണത്.